ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

1952 ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടെയും ഭാരതിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ചെങ്ങന്നൂരില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്.

SHARE