ക്യൂ കുറഞ്ഞെന്നും നോട്ട് പിന്‍വലിക്കല്‍ വിജയിച്ചതായും കേന്ദ്രം കോടതിയില്‍

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ വിജയം പ്രകടമായി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നോട്ടു മാറാന്‍ ബാങ്കുകള്‍ക്കു മുന്നിലുണ്ടായിരുന്ന ആളുകളുടെ ക്യൂ കുറഞ്ഞു തുടങ്ങിയതായും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു.

500, 2000 നോട്ടുകള്‍ക്ക് യാതൊരു ദൗര്‍ലഭ്യവുമില്ല. അത് ബാങ്കുകളില്‍ എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ മാത്രമാണുള്ളത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനാല്‍ ബാങ്കുകളുടെ കൈവശം കൂടുതല്‍ പണമെത്തി.
88 ബില്യണ്‍ ഡോളറിന്റെ അസാധുനോട്ടുകള്‍ ഇതുവരെ തിരികെ എത്തി. ലോണുകളുടെ പലിശ നിരക്കുകളില്‍ കുറവുവന്നെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി

അതേസമയം, നിലവില്‍ നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സ്‌റ്റേ ചെയ്യണമെന്ന് കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

നേരത്തെ നോട്ടുകളുടെ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റിരുന്നു. നോട്ടു പ്രതിന്ധിയില്‍ ജനം ദുരിതത്തിലാണെന്നും പരിഭ്രാന്തി തെരുവുകളില്‍ കലാപമുണ്ടാക്കിയേക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

SHARE