ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ നാല് ആണ്‍കുട്ടികളെ കാണാതായി

തൃശ്ശൂര്‍: കടലില്‍ കുളിക്കാനിറങ്ങിയ ആണ്‍കുട്ടികളെ കാണാതായി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. ജിഷ്ണു സാഗര്‍, വിഷ്ണു, ജഗന്നാഥന്‍, ചിക്കു എന്നിവരെയാണ് കാണാതായത്. ഇവരില്‍ രണ്ട് പേരെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

SHARE