‘കയ്യില്‍ കാശില്ലെന്നാരു പറഞ്ഞു’; പ്രചാരണത്തില്‍ പൊട്ടിത്തെറിച്ച് നടി ചാര്‍മ്മിള

രോഗബാധിതയായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നുള്ള വാര്‍ത്തയോട് പ്രതികരണവുമായി നടി ചാര്‍മ്മിള. സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നുള്ള വാര്‍ത്ത തെറ്റാണ്. എനിക്ക് സാമ്പത്തികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനെക്കുറിച്ച് മുന്‍പ് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ എല്ലാക്കാലത്തും എല്ലാവര്‍ക്കും സാമ്പത്തിക പ്രശ്‌നമുണ്ടാകുമോയെന്ന് ചാര്‍മ്മിള പറഞ്ഞു. ചാര്‍മിള അസ്ഥി സംബന്ധമായ രോഗം മൂലം ആശുപത്രിയിലാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയില്‍ ആരും സഹായത്തിനില്ലാതെ സാമ്പത്തികമായും കഷ്ടപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥയെക്കുറിച്ച് ചാര്‍മിള ഒരു മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു.

ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയിലാണ് എനിക്ക് വീണുപരുക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് അസ്ഥിക്ക് പൊട്ടലുണ്ടായി. അതിന്റെ സര്‍ജറിയും കഴിഞ്ഞു. അതല്ലാതെ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നുള്ള വാര്‍ത്ത തെറ്റാണ്. എനിക്ക് സാമ്പത്തികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനെക്കുറിച്ച് മുന്‍പ് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ എല്ലാക്കാലത്തും എല്ലാവര്‍ക്കും സാമ്പത്തിക പ്രശ്‌നമുണ്ടാകുമോ? തമിഴില്‍ എനിക്കിപ്പോള്‍ സിനിമകള്‍ ലഭിക്കുന്നുണ്ട്, അതുപോലെ തന്നെ തെലുങ്കിലും. തമിഴില്‍ ഞാന്‍ അഭിനയിച്ച എട്ടോളം സിനിമകള്‍ പുതുവര്‍ഷത്തില്‍ പുറത്തിറങ്ങാനുണ്ട്. സാമ്പത്തികമായി തല്‍ക്കാലം പ്രശ്‌നങ്ങളില്ലെന്നും ചാര്‍മ്മിള പറഞ്ഞു.

പിന്നെ മാധ്യമങ്ങളില്‍ പറയുന്നതുപോലെ എന്റെ ആരോഗ്യസ്ഥിതി വളരെ മോശമല്ല. അസ്ഥിയ്്ക്ക് പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ഡാന്‍സ് ചെയ്യാനും ഓടാനും കുറച്ചുകാലത്തേക്ക് സാധിക്കില്ല. അതല്ലാതെ വേറെ പ്രശ്‌നങ്ങളില്ല. ഞാന്‍ തിരിച്ച് വീട്ടിലെത്തി. എന്റെ ശരീരം മെലിഞ്ഞത് തൈറോയിഡിനുള്ള ഗുളിക കഴിച്ചിട്ടാണ്. വര്‍ഷങ്ങളായി ഞാന്‍ തൈറോയിഡിനുള്ള ഗുളിക കഴിക്കുന്നുണ്ട്. അതിന്റെ ഫലമായി ഇടയ്ക്ക് ശരീരം തടിച്ചു, അതിനുശേഷം മെലിയാന്‍ തുടങ്ങി. സര്‍ജറിക്ക് മുന്‍പായി നടത്തിയ പരിശോധനയില്‍ ഈ പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ കഴിക്കുന്ന ഗുളിക നിര്‍ത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഞാന്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികില്‍സ തേടിയത്. ഇതേ തുടര്‍ന്നാണ് സാമ്പത്തിക സ്ഥിതി മോശമാണെന്ന വാര്‍ത്ത വന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സിക്കുന്നത് മാതൃകയായി കാണുന്നതിന് പകരം സാമ്പത്തികം മോശമാണെന്നാണോ പറയേണ്ടത്? സര്‍ക്കാരിനെ പരിഹസിക്കുന്നതിന് തുല്യമാണത്. ചികില്‍സയോടൊപ്പം എനിക്ക് വേണ്ട എല്ലാ പരിഗണനയും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ചു.

ചെന്നൈയിലെ കുല്‍പ്പക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞാന്‍ ചികില്‍സ തേടിയത്. എന്റെ അച്ഛന്റെ അവസാന നാളുകളും ഈ ആശുപത്രിയില്‍ ആയിരുന്നു. ഇവിടെ എത്തിയാല്‍ എനിക്കെന്റെ അച്ഛന്‍ ഒപ്പമുണ്ടെന്ന് തോന്നും. അതല്ലാതെ സിംപ്ലിസിറ്റി കാണിച്ച് വാര്‍ത്തയില്‍ ഇടംനേടാനല്ല. തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സിക്കാന്‍ വേണ്ടിയാണിത്. ഇതോടൊപ്പം നടികര്‍ സംഘത്തിന്റെ ഇന്‍ഷുറന്‍സ് കാര്‍ഡും എനിക്കുണ്ട്. ആ കാര്‍ഡുപയോഗിച്ച് വലിയ ആശുപത്രികളില്‍ കാണിക്കാം. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇവിടെ നല്ല ചികില്‍സ കിട്ടുമ്പോള്‍ എന്തിനാണ് ഞാന്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്.

സഹായിക്കാന്‍ ആരുമില്ലെന്നുള്ള വാര്‍ത്ത ശരിയാണ്. എന്റെ അമ്മയ്ക്ക് പ്രായമായി. മകനാണെങ്കില്‍ പതിനൊന്ന് വയസേ ആയിട്ടുള്ളൂ. ഒപ്പമുള്ള ജോലിക്കാരിക്ക് തനിച്ച് എന്നെ എഴുന്നേല്‍പ്പിക്കാനും ഇരുത്താനുമൊന്നും സാധിക്കില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ സഹ

SHARE