ഒരു സൂഫിയുടെ ബലിപെരുന്നാള്‍ സ്വപ്‌നം

സി.വി.എം വാണിമേല്‍

ഒരു ബലി പെരുന്നാള്‍ തലേന്ന് സൂഫി ഇമാമുദ്ദീന്‍ ബഗ്ദാദി കണ്ട സ്വപ്‌നം തന്റെ മജ്‌ലിസിലെ അനുയായികളുമായി പങ്കുവെച്ചു. ഭരണകൂടങ്ങള്‍ പ്രജകളുടെ നീതി നിഷേധിക്കുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുമ്പോഴും ദൈവത്തിന്റെ പരീക്ഷണങ്ങളുണ്ടാകും. മഹാമാരികളും പ്രളയങ്ങളും, ഭൂമികുലുക്കങ്ങളും.

സൂഫിയുടെ വാക്കുകള്‍ സദസ്സിനെ ചിന്തയിലാഴ്ത്തി. പരസ്പരം വിസ്മയത്തോടെ നോക്കിയിരിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. മൗനത്തിന് വിരാമമിട്ടു സദസ്സില്‍ നിന്നും സൂഫിയുടെ സന്തത സഹചാരിയായ ജലാല്‍ മഗ്രിബി ചോദിച്ചു.
അപ്പോള്‍ നേതാക്കള്‍ക്കും പണ്ഡിതര്‍ക്കും ജനതയെ തിരുത്താന്‍ കഴിയില്ലെന്നാണോ?
ഇല്ല. അവര്‍ക്കതിന് കഴിയില്ല. കാരണം അരക്കിട്ടുറച്ച വിശ്വാസമല്ല അവരെ നയിച്ചത്. നശ്വരമായ ഭൗതികതാല്‍പര്യങ്ങളാണ്. പിന്നെയെന്താണ് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം?

സൂഫി പറഞ്ഞു. എല്ലാം ദൈവത്തില്‍ ഭരമേല്‍പിക്കുക. ദാനശീലരാവുക. പുത്തനുടുപ്പില്ലാത്ത എന്റെ കൊച്ചുമകള്‍ കദിയയുടെബലി പെരുന്നാള്‍. ചുറ്റുമുള്ള പട്ടിണിപ്പാവങ്ങള്‍ക്കൊപ്പമവളും. അതിശയിക്കാനെന്തിരിക്കുന്നു?

കനത്ത മഴ ഭൂമിക്ക് വെള്ളവും മനസ്സിന് കുളിരും നല്‍കുമ്പോള്‍ കൊറോണക്കാലത്തെ പെരുന്നാളിന് അത്തറിന്റെ പരിമളമില്ല. സുപ്രക്ക് ചുറ്റും വിഭവങ്ങളില്ല. ആകെ ഒരു മരവിപ്പാണ്. വില കല്‍പ്പിക്കപ്പെടാത്ത ബന്ധങ്ങള്‍. മൂകത തളം കെട്ടി നില്‍ക്കുന്ന വീടകങ്ങള്‍. നിരാശയുടെ നിഴല്‍കുത്ത് വീണ മനസ്സുകള്‍. മഹാമാരി കൊത്തിയെടുത്ത ജീവിതങ്ങള്‍ നമുക്ക് പുതിയ പാഠങ്ങളാകുന്നു.
വര്‍ഷങ്ങളെത്രയായി ലോകത്തിന് മുമ്പില്‍ ഉത്തരം കിട്ടാത്ത ചോദ്യചിഹ്നങ്ങളായി മനുഷ്യര്‍പരീക്ഷിക്കപ്പെടുന്നു. ഭരണകൂട ഭീകരത തടവറയിലിട്ട സ്വാതന്ത്ര്യപ്പോരാളികള്‍. ഭക്ഷണവും വെള്ളവുമില്ലാതെ എല്ലുന്തി പേക്കോലമായവര്‍. സത്യം പറഞ്ഞതിന്റെ പേരില്‍ കല്‍തുറങ്കലിലടക്കപ്പെട്ടവര്‍. പിറന്ന മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍. ജന്‍മാവകാശമായ പൗരത്വം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍. നാഥന്റെ മണ്ണില്‍ അനാഥത്വം വിതയ്ക്കുന്നവരുടെ പട്ടിക നീളുന്നു. പറയാനും കേള്‍ക്കാനും വയ്യ.

സാമ്രാജ്യത്വ ശക്തികളുടെ അവകാശവാദങ്ങളില്ലാത്ത കൊറോണക്കാലം. ശാസ്ത്രലോകം വരെ പകച്ച് നില്‍ക്കുന്നു. ശത്രുവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നിസ്സാരനാണത്രെ. പക്ഷേ ലോകം മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി. ആയുധപ്പന്തയങ്ങള്‍ക്കെതിരെ, വര്‍ണ്ണവിവേചനത്തിനെതിരെ, ഭരണ കൂട ഭീകരതക്കെതിരെ പോരാടിയ ഖലീലുല്ലാഹ് ഇബ്‌റാഹിം നബി മാനവരാശിക്ക് നല്‍കിയ മനുഷ്യാവകാശ സംരക്ഷണത്തിന്റെ പക്വവും വിപ്ലവകരവുമായ സന്ദേശം
ലോകത്തിന് വെളിച്ചമാവണം. മാനവികത ഉയര്‍ത്തിപ്പിക്കുന്ന പുതിയ ലോകം. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥ ദുരന്തങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവിനെതിരെ മുഖം തിരിക്കുന്നവര്‍ സ്വയം നാശം വിളിച്ചു വരുത്തുകയാണെന്നോര്‍ക്കണം. ഇവിടെ നംറൂദിന്റെ കിങ്കരന്മാര്‍ ഇപ്പോഴും ആയുധക്കളങ്ങള്‍ തീര്‍ക്കുകയാണ്.
ഇബ്രാഹീം നബിയുടെ സന്തതികളെ തീ കുണ്ഠാരങ്ങളിലേക്കെറിയാന്‍…

SHARE