കേരളജനത മുഴുവന്‍ കോവിഡ്്-19ന്റെ മുള്‍മുനയില്‍ നില്ക്കുന്ന കാലഘട്ടത്തിലാണ് രാജ്യത്തെതന്നെ ഞെട്ടിച്ച സ്വര്ണകള്ളക്കടത്തിന ്സംസ്ഥാനസര്ക്കാര് തലത്തില്‍ സഹായം നല്കപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരി 30ന്് തുടങ്ങിയ കോവിഡ്രോഗബാധ സംസ്ഥാനത്ത് ഇന്നലെമാത്രം 600 കടന്നിരിക്കുന്നു. 35പേര് ഇതിനകം മരണമടഞ്ഞു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈനികര്ക്കുംവരെ രോഗം കണ്ടെത്തിയിരിക്കുന്നു. വിദേശത്തുനിന്ന് വരുന്നവരിലാണ് കോവിഡെന്ന് പറഞ്ഞവര്‍ക്ക് ഇന്നലെമാത്രം സമ്പര്‍ക്കത്തിലൂടെ 396 പേരെ കണ്ടെത്താനായിരിക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം ഫലപ്രദമായി നേരിടേണ്ടതും നിയന്ത്രിക്കേണ്ടതുമായ സര്‍ക്കാര്‍സംവിധാനം ഇക്കാലത്തെല്ലാം എവിടെയായിരുന്നുവെന്നതിനുള്ള ജീവിക്കുന്ന തെളിവുകളാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. ഒരുമന്ത്രിയും മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രിന്‍സിപ്പല്‍സെക്രട്ടറിയും മന:സാക്ഷിസൂക്ഷിപ്പുകാരനുമായ ഭരണത്തിലെ തലവന്മാരിലൊരാളും സ്വര്‍ണക്കടത്തുകേസിലെ പ്രതികളെ നിരന്തരംബന്ധപ്പെട്ടെന്ന വിവരമാണ് മാധ്യമങ്ങള്‍ ഇന്നലെ പൊതുജനസമക്ഷം പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ജൂലൈഅഞ്ചിന് പിടികൂടിയ സ്വര്‍ണക്കടത്തിലെ പ്രതികളുമായി പ്രിന്‍സിപ്പല്‍സെക്രട്ടറി നിരന്തരംഫോണിലും നേരിട്ടും ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ അടുത്തയാളായി അറിയപ്പെടുന്ന മന്ത്രി കെ.ടി ജലീലും പ്രതികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും തെളിവുസഹിതം വിവരം പുറത്തുവന്നിരിക്കുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഇനിയും സാങ്കേതികത്വംപറഞ്ഞ് അധികാരത്തില്‍ തുടരാന്കഴിയുമോ എന്നചോദ്യമാണ് ജനമനസ്സുകളിലിപ്പോള് ഉയരുന്നത്. പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സാങ്കേതികമായി മറുപടിപറഞ്ഞ് തടിതപ്പാന്നോക്കുന്ന മുഖ്യമന്ത്രി തന്റെപദവി സംരക്ഷിക്കാന്‍ കാട്ടുന്ന തത്രപ്പാട് ഇനിയെങ്കിലും ഒഴിവാക്കി കേരളംകണ്ട ചരിത്രത്തിലെ ഏറ്റവുംവലിയ തട്ടിപ്പിന്റെ വിവരങ്ങള്‍ ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകണം. ജനങ്ങളെ ഇനിയും പുകമറയില്‍ നിര്‍ത്തി ഇനിയും അധികകാലം അതിനകത്ത് കഴിഞ്ഞുകൂടാമെന്ന് പിണറായിവിജയന് ദയവായി തെറ്റിദ്ധരിക്കരുത്. അദ്ദേഹത്തിനില്ലെങ്കിലും കേരളത്തിനെങ്കിലും രാഷ്ട്രീയപൈതൃകവും സമൂഹത്തിന്റെ പരിശുദ്ധിയും നിലനിര്‍ത്താനാകണം.
15കോടിരൂപയുടെ സ്വര്‍ണക്കടത്തിലെ പ്രതികളായ സരിത്കുമാറും സ്വപ്നസുരേഷും ശിവശങ്കറിനെയും തിരിച്ചങ്ങോട്ടും ഫോണില്‍ നിരന്തരമായി ബന്ധപ്പെട്ടതായാണ് രേഖാമൂലം തെളിഞ്ഞിരിക്കുന്നത്. ഏപ്രില്‍മുതല്‍ ജൂണ്‍ 10വരെ ശിവശങ്കറും മന്ത്രി കെ.ടി ജലീലും സ്വപ്നസുരേഷും സരിത്തുമായി ബന്ധപ്പെട്ടതായാണ് വിവരം. കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിനാണ് പ്രതികളുമായി സംസാരിച്ചതെന്നുപറഞ്ഞാണ ്മന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തെ ന്യായീകരിക്കാന്ശ്രമിക്കുന്നത്. എങ്കില്‍ എന്തിനാണ ്എട്ടുതവണ മന്ത്രി പ്രതിയെ ബന്ധപ്പെട്ടത്. ജൂണ്‍പത്തിന് രാത്രിമാത്രം 195 സെക്കന്‍ഡും മന്ത്രിജലീല് സ്വപ്നസുരേഷുമായി സംസാരിച്ചിരിക്കുന്നുവെന്നാണ് വിവരം. ശിവശങ്കര്‍ സ്വപ്നസുരേഷുമായി നിരന്തരവും ചിലപ്പോള്‍ മിനിറ്റുകളോളവും ഫോണില്‍ സംസാരിച്ചിരിക്കുന്നു. സ്വര്‍ണം തിരുവനന്തപുരത്തെത്തുന്നതിന് മുമ്പ് ശിവശങ്കര്‍ ഒന്നാംപ്രതി സരിത്കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവുണ്ട്. അയാള്‍ തിരിച്ചും. മാത്രമല്ല, സെക്രട്ടറിയേറ്റിന് വളരെ അകലെയല്ലാത്ത ശിവശങ്കറിന്റെ ഫ്്ളാറ്റില്‍ ഗൂഢാലോചന നടത്തിയതായി പ്രതികള്‍തന്നെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. യു.എ.ഇ അറ്റാഷേയുടെ പേരിലാണ് സ്വര്ണംവന്നതെന്നതും അദ്ദേഹത്തെ പ്രതികള്‍ ബന്ധപ്പെട്ടിരുന്നുവെന്നതും സര്‍ക്കാരിന്റെ ഐ.ടി വകുപ്പിലെ ഉന്നതജീവനക്കാരിയാണ് പ്രതി സ്വപ്നസുരേഷ് എന്നതും ശിവശങ്കറിലേക്കുള്ള നീളുന്ന ഉറച്ചതെളിവുകളാണ്. ഇതെല്ലാംപകല്പോലെ വ്യക്തമായിട്ടും ഇഷ്ടദാസന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രി തുടരുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും പലതുംഒളിക്കാനുണ്ടെന്ന് ജനംസംശയിച്ചാല്‍ തെറ്റുപറയാനാകുമോ? ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ തനിക്കെതിരെയും പ്രതികള്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും താനും കുടുങ്ങുമെന്ന ഭീതിയാകാം പിണറായിക്ക്. അല്ലെങ്കില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ അന്വേഷണംനടത്തൂവെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുന്നതിന്റെ യുക്തിയെന്താണ്?
മുഖ്യമന്ത്രിയുടെ അതേ ഓഫീസിലാണ് പ്രിന്സിപ്പല്സെക്രട്ടറിയായ ഐ.എ.എസ്സുകാരന്റെ ഓഫീസ് എന്നതും പല നിര്ണായകകരാറുകളും മന്ത്രിമാര്‍പോലും അറിയാതെ താനും സെക്രട്ടറിയും മാത്രമറിഞ്ഞാണെന്നതും കൊണ്ട് മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലെന്ന് കരുതാന്‍മാത്രം വിഡ്ഢികളല്ല ജനങ്ങള്‍. ശിവശങ്കറിനെതിരെ തസത്കയില്നിന്ന് തല്കാലത്തേക്ക് മാറ്റിനിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. ഇന്നലെ കസ്റ്റംസ്അധികൃതര്‍ ശിവശങ്കറിനെ ചോദ്യംചെയ്തിട്ടും സാങ്കേതികത്വംപറഞ്ഞ് പിടിച്ചുനില്ക്കുന്നതിലെന്താണ് യുക്തി. പ്രതി സ്വപ്നസുരേഷിന്റെ ഫ്ളാറ്റില്‍ ശിവശങ്കര്‍ രാത്രിയും സന്ദര്ശനംനടത്തിയതെന്നാണ് റെസിഡന്‍സ് അസോസിയേഷനുകാര്‍ പറയുന്നത്. ഇതേക്കുറിച്ച് കേട്ടറിഞ്ഞാണ് അദ്ദേഹത്തെ തല്കാലത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കുന്ന ഒരാള്‍ക്കെതിരെ സസ്പെന്ഷന്നടപടിയെടുക്കാതിരിക്കുന്നതിന് പിന്നിലെന്താണ്. മന്ത്രിജലീലിനെയും സംരക്ഷിച്ച് കൂടെ നിര്‍ത്താമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നതെങ്കില്‍ സ്വന്തം കുഴിതോണ്ടുകയാണ് പിണറായിവിജയന്.
മുമ്പ് ഒരുവനിതയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തല്‍സ്ഥാനത്ത് മുഖ്യമന്ത്രിക്ക് തുടരാനവകാശമില്ലെന്ന ്വാദിച്ചയാളാണ് ഇതേ പിണറായിവിജയന് എന്ന് ജനം ഓര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം മറന്നുപോകരുത്. ഇപ്പോള്‍ അതിലുംഗുരുതരമായി മുഖ്യമന്ത്രിയുടെ സ്വന്തം സെക്രട്ടറിക്കെതിരെയാണ് കള്ളക്കടത്ത് അന്വേഷണം നീളുന്നതെന്നത് പിണറായിവിജയനില്‍ യാതൊരു മന:സ്താപവും ഉണ്ടാക്കുന്നില്ലേ. സ്പീക്കറടക്കം ഇനിയുമെത്രപേരിലേക്കാകും കേസ് നീളുകയെന്ന് പറയാനാവില്ല.
ജനങ്ങളുടെമുന്നില്‍ തന്റെ സത്യസന്ധത തെളിയിക്കാനുള്ള സുവര്‍ണാവസരമാണിപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രി ജലീലിനും സര്ക്കാരിനാകെയും ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അദ്ദേഹത്തിലേക്കും മന്ത്രിയിലേക്കും കസ്റ്റംസ്,എന്‍.ഐ.എ അന്വേഷണം നീളുന്നതുവരെ കാത്തിരിക്കാനാണ് ഇനിയും പദ്ധതിയെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവുംനികൃഷ്ടമായ പുറത്താകലായിരിക്കും ഈസര്ക്കാരിന് അനുഭവിക്കേണ്ടിവരിക. അതുമൂലം പിണറായി നിരന്തരം അവകാശപ്പെടുന്ന ‘ഇടതുപക്ഷസംസ്കാര’ത്തിന്റെ ദുര്‍ഗന്ധമാണ് കേരളജനത ഇനിയും അനുഭവിക്കേണ്ടിവരിക.