കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട്ടെത്തുന്നു. പീപ്പിള്‍സ് സമ്മിറ്റ് പ്രതിഷേധ പരിപാടിയിലാണ് ആസാദ് പങ്കെടുക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് ആസാദി സ്ക്വയറില്‍ ജനുവരി 31 ന് മൂന്നുമണിക്കാണ് പ്രതിഷേധപരിപാടി. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡല്‍ഹി ജമാമസ്ജിദിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് ചന്ദ്രശേഖര്‍ ആസാദ് ജയിലിലടക്കപ്പെടുന്നത്. റിമാന്‍ഡിലായ ആസാദ് കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തിറങ്ങുന്നത്.