ചന്ദ്രശേഖര്‍ ആസാദിന് പൊതുപരിപാടി നടത്താന്‍ അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്

ഫെബ്രുവരി 22 ന് റെഷീംഭാഗില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് പൊതുപരിപാടി നടത്താന്‍ അനുമതി നല്‍കാതിരുന്ന പൊലീസ് നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനും നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്കുമാണ് നോട്ടീസയച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് നോട്ടീസയച്ചത്. ഭീം ആര്‍മി ഫയല്‍ ചെയ്ത ഹരജിയിലാണ് നടപടി.

പൗരത്വനിയം ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ നിറസാന്നിധ്യമായ ആസാദ് ജനുവരി 16 നാണ് ജയില്‍ മോചിതനായത്. ചന്ദ്രശേഖര്‍ ആസാദ് മുംബൈയില്‍ നടത്താനിരുന്ന റാലിക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന തകര്‍ച്ച ചൂണ്ടികാട്ടിയാണ് മുംബൈ പൊലീസിന്റെ നടപടി. ഈ മാസം 21 ന് മുംബൈ ആസാദ് മൈതാനിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

SHARE