അമിത്ഷാ, ഞങ്ങള്‍ അംബേദ്കറുടെ മക്കള്‍ തലക്കുനിക്കുന്നവരല്ല;അറസ്റ്റിന് മുന്‍പുള്ള ചന്ദ്ര ശേഖറിന്റെ വീഡിയോ പുറത്ത്

ഡല്‍ഹിയിലെ ജമാ മസ്ജിദില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാവുന്നതിന് മുന്‍പുള്ള വീഡിയോ പുറത്ത്.
ഇത് വലിയ പോരാട്ടമാണ്. സി.എ.എ, എന്‍.ആര്‍.സി എന്നിവ ഇന്ത്യയെ തകര്‍ത്തുകളയും. നാം രാജ്യത്തിനൊപ്പം നില്‍ക്കണം. ഇത് മുസ്‌ലിം സഹോദരങ്ങളുടെ മാത്രമല്ല, ഏവരുടെയും പോരാട്ടമാണ്. ഈ പോരാട്ടത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല. ഞാന്‍ സര്‍ക്കാരിന് കീഴടങ്ങാന്‍ തയാറാണ്, പക്ഷെ, സര്‍ക്കാരിനോട് പറയാനുള്ളത്, ഈ നിയമം നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടിവരും. എല്ലാരും ഒരുമിച്ച് തെരുവിലിറങ്ങണം. ഇതൊരു ജാതിയുടെയോ മതത്തിന്റെയോ പ്രശ്‌നമല്ല. ഏവരുടെയും, പ്രത്യേകിച്ച് ദലിത്, ആദിവാസി പിന്നാക്ക വിഭക്കാരുടെ സമ്പത്തും അവകാശങ്ങളും പിടിച്ചടക്കാനുള്ള ശ്രമമാണ്. അമിത് ഷാ ഏതു വിധേനയും ചന്ദ്രശേഘര്‍ ആസാദിനെ പിടികൂടുമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഞാന്‍ തന്നെ അങ്ങോട്ട് വരുന്നു. പക്ഷെ, നിങ്ങളോട് ഒന്നേ പറയാനുള്ളൂ, അംബേത്കറുടെ മക്കള്‍ തലകുനിക്കുന്നവരല്ല. തല വെട്ടിയാലും ഞാനെന്റെ വാക്ക് മാറ്റില്ല. ചന്ദ്രശേഘര്‍ ആസാദ് പറയുന്നു.

സുഹൃത്തുക്കളേ, ഈ സമരം തളര്‍ന്നുപോവരുത്. ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. കാരണം, നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തി. പ്രതിഷേധം സമാധാനപൂര്‍ണ്ണമായിരിക്കണം. ലാത്തിക്കും വെടിയുണ്ടകള്‍ക്കും നമ്മള്‍ അവസരം കൊടുക്കരുത്. സമാധാനം കൊണ്ടുമാത്രമേ ശത്രുക്കളെ നേരിടാവൂ. ചന്ദ്രശേഘര്‍ ആസാദ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ചന്ദ്ര ശേഖര്‍ ആസാദിന്റെ പ്രതിഷേധത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് എത്തുന്നത്. ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു മുപ്പത്തിമൂന്നുകാരന്‍ പ്രതിഷേധക്കാരുടെ ഹിറോയായി മാറിക്കഴിഞ്ഞു.

SHARE