ഭരണഘടന ആയുധമാക്കുന്ന ജനതയെ വെടിയുണ്ടകള്‍ കൊണ്ട് നിശബ്ദരാക്കാനാവില്ല; ആസാദ്

ഭരണഘടന ആയുധമാക്കി പോരാടുന്ന ജനതയെ വെടിയുണ്ടകള്‍ കൊണ്ട് നിശബ്ദരാക്കാനാകില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിള്‍സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമഭേദഗതിക്കെതിരെ വരും ദിവസങ്ങളില്‍ സമുദ്രത്തേക്കാള്‍ വലിയ അലകളുയര്‍ത്തുന്ന സമരം നടക്കും. അതിനായി രാജ്യത്തുടനീളം ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഭരണഘടനയും മതനിരപേക്ഷതയും തകര്‍ത്തു ഗൂഢലക്ഷ്യത്തോടെ ഭരണം നടത്തുന്നവരില്‍നിന്നും രാജ്യത്തെ മോചിപ്പിക്കുക തന്നെ ചെയ്യുമെന്നും ആസാദ് പറഞ്ഞു.ജനങ്ങളുടെ ശക്തി വിജയിക്കും, ഭരണഘടന വിജയിക്കും എന്നതാണു നമ്മുടെ മുദ്രാവാക്യം. പൗരത്വ നിയമഭേദഗതി രാജ്യത്തെ മതനിരപേക്ഷത ശക്തിപ്പെടാനും ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും പൊള്ളത്തരം തിരിച്ചറിയാനും സഹായിച്ചെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

പരിപാടി എം.പി.അബ്ദുസ്സമദ് സമദാനി പരിപാടി ഉദ്ഘാടനം ചെയ്തു. സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ.പി.എ. ഫസല്‍ ഗഫൂര്‍ ആധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം.ഗീതാനന്ദന്‍, പി.സലീം പ്രസംഗിച്ചു. നഗരത്തിന്റെ ഉപഹാരം ഉമ്മര്‍ പാണ്ടികശാല നല്‍കി.

SHARE