ഇന്ത്യയിലെ മുസ്‌ലിംകളെ രക്ഷിക്കണം; ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി ചന്ദ്രശേഖര്‍ ആസാദ്

ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തിയാണ് ചന്ദ്രശേഖര്‍ ആസാദ് തുറന്ന കത്തെഴുതിയിരിക്കുന്നത്. തലസ്ഥാനത്ത് നടക്കുന്ന മുസ്‌ലിം വംശഹത്യയെ കുറിച്ച് പ്രത്യേകം അന്വേഷിക്കണമെന്നും അദ്ദേഹം എഴുതി.

മ്യാന്മറിലെയും ചൈനയിലേയും പോലെ ഇന്ത്യയിലെ മുസ്‌ലിംകളെയും മുഴുവനായി ഇല്ലാതാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഭരണകൂടം. അതിനു മുമ്പ് ഐക്യരാഷ്ട്ര സഭ ഏറ്റവും നന്നായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറയുന്നു.