മുന്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നാല് കോണ്‍ഗ്രസ് എംഎല്‍എമാരും തൃണമൂലില്‍

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ മുന്‍ ബിജെപി രാജ്യസഭാ അംഗം ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ സംഘടിപ്പിച്ച വാര്‍ഷിക രക്തസാക്ഷി ദിന റാലിയുടെ ചടങ്ങില്‍ വെച്ചാണ് അവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപി അംഗത്തെ കൂടാതെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും ചടങ്ങില്‍ തൃണമൂലില്‍ ചേര്‍ന്നു. സമര്‍ മുഖര്‍ജി, അബു താഹിര്‍, സബീന യാസ്മിന്‍, അക്രുസ്മാന്‍ എന്നിവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മിത്ര ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബി.ജെ. പിയില്‍ നിന്ന് രാജിവെച്ചിരുന്നു. 2003 ല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോള്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.