ന്യൂഡല്‍ഹി: ആയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയ്ക്കായി ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷയൊരുക്കുന്നത് കൊവിഡ് മുക്തരായ ഉദ്യോഗസ്ഥര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തിയ മോദിയ്ക്ക് ചുറ്റും ഉത്തര്‍ പ്രദേശ് പോലീസില്‍ നിന്നുള്ള കൊവിഡ് മുക്തരായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം മാത്രമാണുല്ലതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കൊവിഡ് രോഗമുക്തരായ 150 പോലീസുകാരാണ് ഉള്ളതെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് ബാധിച്ച വേളയിലാണ് മോദിയുടെ അയോധ്യസന്ദര്ശനം നടക്കുന്നത്. ജൂലൈ 29ന് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച നിര്‍ണായക യോഗത്തില്‍ ഷാ പങ്കെടുത്തിരുന്ന സമ്പര്‍ക്ക സാധ്യതയും നിലവിലുണ്ട്. ഈ അപൂര്‍വ സാഹചര്യത്തില്‍ തലസ്ഥാനം വിടുന്ന പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുന്‍കരുതലെന്ന നിലയിലാണ് ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടി. പുതുതായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്കായി എത്തുന്ന പ്രധാനമന്ത്രി കഷ്ടിച്ച് മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും അയോധ്യയില്‍ ചെലവഴിക്കുക. മോദിയുടെ സുരക്ഷ ഇവര്‍ക്ക് വൈറസ് ബാധയേറ്റ ശേഷം സുഖപ്പെട്ടതിനാല്‍ കൊറോണക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ ഇവരുടെ ശരീരത്തില്‍ ഉണ്ടാകുമെന്നതിനാല്‍ ഏതാനും മാസങ്ങളെങ്കിലും കൊവിഡ് വ്യാപനത്തിന് ഇവര്‍ കാരണമാകില്ലെന്ന വിദഗ്ധര്‍ അഭിപ്രായത്തിന്റെ കണക്കുകൂട്ടലിലാണ് ഈ നീക്കം.
ഉന്നതതല പരിപാടിയില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ 150 ഉദ്യോഗസ്ഥര്‍ പര്യാപ്തമല്ലെന്നിരിക്കെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കോവിഡ് -19 ന് നെഗറ്റീവ് പരീക്ഷിച്ച് ക്വാറന്റീന് പൂര്‍ത്തിയാക്കിയ 400 അധിക ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്നതാണ് സുരക്ഷാ സംവിധാനമെന്ന് ഉത്തര്‍ പ്രദേശ് ഡിഐജി ദീപക് കുമാര്‍ പ്രതികരിച്ചു.
അയോധ്യയില്‍ മാത്രം കൊവിഡ് ബാധിച്ച് 16 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. നിലവില്‍ 604 പേര് ചികിത്സയിലുണ്ട്. നിലവിലെ താല്‍ക്കാലിക രാം ക്ഷേത്രത്തിലെ രണ്ടാമത്തെ പുരോഹിതന് കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നടപടി. കഴിഞ്ഞയാഴ്ച സംഘത്തിലെ ചില പൂജാരിമാര്‍ക്കും മറ്റ് നാല് ഉദ്യോഗസ്ഥര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ രോഗം സ്ഥിരീകരിച്ചത്. യോഗി സര്‍ക്കാറിലെ മന്ത്രിതന്നെ രോഗം ബാധിച്ച് മരിച്ച സംഭവവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാറിലേയും യുപി സര്‍ക്കാറിലേയും തന്നെ നിരവധി സമ്പര്‍ക്ക സാധ്യതയിലിരിക്കുന്ന സാഹചര്യത്തിലാണ് പൂജ നടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,800 പേരാണ് കോവിഡ് മൂലം മരിച്ചത്.
പ്രദേശവാസികള്‍ സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. പ്രധാനമന്ത്രി ഹനുമാന് ഗര്‍ഹി ക്ഷേത്രം സന്ദര്‍ശിക്കുകയും തുടര്‍ന്ന് ക്ഷേത്ര സ്ഥലത്തേക്ക് പോകുകയും അവിടെ രാമക്ഷേത്രത്തിന് അടിത്തറയിടുകയും 175 അതിഥികളെ അഭിസംബോധന ചെയ്യുകയും തൈകള്‍ നട്ടുപിടിപ്പിക്കുകയും തുടര്‍ന്ന് ശ്രീരാം ജനഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളെ കാണുകയും ചെയ്യും.