പ്രളയം തടാന്‍ മണല്‍ വാരന്‍ പുനരാരംഭിക്കണോ? വിദഗ്ധര്‍ പറയുന്നത്

കോഴിക്കോട്: ഉത്തരകേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയത്തിന് കാരണമായത് ചാലിയാര്‍, കുറ്റിയാടിപ്പുഴ തുടങ്ങിയ പുഴകള്‍ കരകവിഞ്ഞൊഴുകയതായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുഴകളില്‍ മണല്‍ വാരല്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. മണല്‍ വാരല്‍ നിരോധിച്ചതിനെ തുടര്‍ന്ന് മണല്‍ അടിഞ്ഞുകൂടി പുഴകളുടെ ആഴം കുറഞ്ഞതാണ് പ്രളയത്തിന് കാരണമായതെന്നാണ് ഇവരുടെ വാദം.

മണല്‍ വാരല്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും തൊഴിലാളികളും രംഗത്ത് വന്നിരുന്നു. മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലും തീരുമാനിച്ചിരുന്നു.

എന്നാല്‍ കേവലം പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് മണല്‍ വാരല്‍ ആരംഭിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മണലിനെക്കാള്‍ ചളിയാണ് ചാലിയാര്‍ അടക്കമുള്ള നദികളിലുള്ളതെന്നും ഇതിനെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയ ശേഷം മാത്രമേ മണല്‍ വാരല്‍ പുനരാരംഭിക്കാവൂ എന്നും ഇവര്‍ പറയുന്നു.

SHARE