മാലപൊട്ടിക്കാന്‍ ശ്രമം; മോഷ്ടാവിനെ കൈകാര്യം ചെയ്ത് യുവതി

ദില്ലിയിലെ നംഗ്ലോയിയില്‍ തന്റെ സ്വര്‍ണമാല തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാളെ കൈകാര്യം ചെയ്ത് യുവതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയുടെ പെട്ടെന്നുള്ള പ്രതികരണത്തിന് നിരവധിയാളുകളാണ് അവരെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. .

മറ്റൊരു പെണ്‍കുട്ടിക്കൊപ്പം റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി നംഗ്ലോയിയിലെ ഒരു തെരുവില്‍ വാഹനത്തില്‍ നിന്നിറങ്ങി. െ്രെഡവര്‍ക്ക് പണം നല്‍കിയതിന് ശേഷം പെണ്‍കുട്ടിയുമായി റോഡ് മുറിച്ചുകടക്കുന്നതിനെടെയാണ് ബൈക്കിലെത്തിയ സംഘം മാല പറിക്കാന്‍ ശ്രമിച്ചത്. സ്ത്രീ ഉടനെ അയാളെ നിലത്തേക്ക് വലിച്ചിടുകയായിരുന്നു.

https://twitter.com/PiyushSingh83/status/1168718510635139073
SHARE