സി.എച്ച് സെന്ററിലെ 47 വളണ്ടിയര്‍മാര്‍ ക്വാറന്റീനില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക: ഹൈദരലി തങ്ങള്‍

കോഴിക്കോട്: സന്നദ്ധ സേവന രംഗത്ത് സജീവമായിരുന്ന സി.എച്ച് സെന്ററിലെ 47 വളണ്ടിയര്‍മാര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ഇവരെ പ്രാര്‍ഥനയില്‍ ഉള്‍പെടുത്തണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.

മെഡിക്കല്‍ കോളജില്‍ എത്തുന്ന കോവിഡ് രോഗമുണ്ടെന്ന് സംശയിക്കുന്നവരെ പരിചരിക്കാന്‍ സി.എച്ച് സെന്ററിന്റെ നൂറുകണക്കിന് വളണ്ടിയര്‍മാരാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സി.എച്ച് സെന്ററിന്റെ കീഴില്‍ നടക്കുന്ന മെഡിക്കല്‍ കോളജ് കോവൂര്‍ കാമ്പസ് ഹൈസ്‌കൂള്‍ ക്യാമ്പില്‍ മുസ്‌ലിംയൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരും സേവനം ചെയ്യുന്നുണ്ട്.

മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 47 വളണ്ടിയര്‍മാരോട് ക്വാറന്റീനില്‍ പോകാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.

SHARE