ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെയാണ് യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നത്. നവംബര്‍ പത്തിനാണ് ഫൈനല്‍. ഐ.പി.എല്‍ സ്‌പോണ്‍സറായി ചൈനീസ് ബ്രാന്‍ഡായ വിവോ തുടരും. കൊവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ നാളെ ഫ്രാഞ്ചൈസികളുമായി യോഗം ചേരും.

ഒരു ടീമില്‍ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങള്‍ വീതം നടക്കും. പകല്‍ മത്സരം ഉച്ചക്ക് ശേഷം 3:30 ന് തുടങ്ങാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.നേരത്തെ ഏപ്രിലില്‍ പ്രഖ്യാപിച്ച 57 ദിവസത്തെ ഷെഡ്യൂളിന് വിരുദ്ധമായി 53 ദിവസത്തെ ടൂര്‍ണമെന്റിനാണ് ഇത്തവണ അനുമതി ലഭിച്ചിരിക്കുന്നത്. യു.എ.ഇയില്‍ ഐ.പി.എല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കത്ത് ബി.സി.സി.ഐ യു.എ.ഇ സര്‍ക്കാരിന് അയച്ചതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

SHARE