പൊതുമുതല്‍ നശിപ്പിച്ചാല്‍ സ്‌പോട്ടില്‍ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുമ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കാഡി. പൊതുമുതല്‍ നശിപ്പിക്കുന്നവരെ സ്‌പോട്ടില്‍ വെടിവെച്ച് കൊല്ലണമെന്നാണ് കേന്ദ്ര സഹമന്ത്രിയുടെ ആഹ്വാനം.

ജില്ലാഭരണകൂടത്തിനോടും റെയില്‍വേ അധികൃതരോടും ആരെങ്കിലും പൊതുമുതല്‍ നശിപ്പിച്ചാല്‍ തല്‍ക്ഷണം വെടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് വിവാദമായ പ്രസ്താവന പറഞ്ഞിരിക്കുന്നത്.

‘നോര്‍ത്ത് ഈസ്റ്റിലും ബംഗാളിലും റെയില്‍വേ വലിയ നഷ്ടം നേരിട്ടിട്ടുണ്ട്. റെയില്‍വേയുടെ വികസനത്തിനും മുന്നേറ്റത്തിനുമൊക്കെ രാപ്പലുകളില്‍ 13 ലക്ഷത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തിന്റെ പിന്തുണയോടെ കുറച്ച് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുകയാണ്. ഭരണകൂടം കര്‍ശനമായ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

SHARE