ഞങ്ങള്‍ അക്രമം നടത്താന്‍ കഴിവുള്ളവരല്ലെന്ന് കേന്ദ്ര മന്ത്രി

ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമികള്‍ നടത്തിയ ക്രൂരതക്ക് എ.ബി.വി.പിക്ക് ക്ലീന്‍ചിറ്റ് നല്‍കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്.

ബിജെപിക്കോ അതിന്റെ പോഷക സംഘടനകള്‍ക്കോ അക്രമത്തില്‍ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അനുബന്ധ സംഘടനകള്‍ അക്രമം നടത്താന്‍ കഴിവുള്ളവരല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അക്രമത്തെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങിയ ഘട്ടത്തിലാണ് മന്ത്രി ക്ലീന്‍ ചിറ്റ് നല്‍കി രംഗത്തുവന്നത്. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണ്. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

SHARE