വൈറസ് ഇവിടെത്തന്നെ കാണും, പൊരുത്തപ്പെട്ടു ജീവിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ വൈറസുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കണമെന്ന് ആരോഗ്യമന്ത്രാലയം. തുടര്‍ച്ചയായി മൂന്നാംദിനവും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നതോടെയാണ് ആശങ്ക നീളുമെന്നുറപ്പിക്കുന്ന പ്രതികരണം ആരോഗ്യമന്ത്രാലയം നല്‍കിയത്. നേരത്തെ 12 ദിവസം എന്ന നിരക്കിലായിരുന്നു രോഗബാധിതര്‍ ഇരട്ടിച്ചിരുന്നത്. ഇപ്പോഴത് 10 ദിവസമായി.

നിലവില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പതിയെ പൊതുരീതിയായി മാറുമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

പ്രതിരോധത്തിലെ നിര്‍ദിഷ്ട കാര്യങ്ങള്‍ പാലിച്ചാല്‍ രോഗികള്‍ കൂടില്ല. അല്ലാത്തപക്ഷം ഇനിയും ഉയരും – ലവ് അഗര്‍വാള്‍ പറഞ്ഞു. ഇതിനിടെ, പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണത്തിനു രാജ്യത്തെ 21 ആശുപത്രികള്‍ക്ക് ഐസിഎംആര്‍ അനുമതി നല്‍കി.