രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം. സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നൂറുശതമാനം ഫലപ്രദമായി നടപ്പാക്കണമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

ഇക്കാര്യം ശ്രദ്ധിക്കാന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരോട് അഭ്യര്‍ഥിക്കുന്നു. ഇനിയും വളരെ പതുക്കെയാണു പോകുന്നതെങ്കില്‍ കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതു ക്ലേശകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമേ 14നു ശേഷം ലോക്ഡൗണ്‍ തുടരുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയുള്ളു.
ലോക്ഡൗണ്‍ നീളാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ശക്തമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യവസായ, നിര്‍മാണ മേഖലകളില്‍ ഇളവിനു സാധ്യതയുണ്ട്.

SHARE