സാമ്പത്തിക പ്രതിസന്ധി; വിദ്യാഭ്യാസത്തിനുള്ള തുക കേന്ദ്രം വെട്ടിക്കുറക്കുന്നു

നരേന്ദ്ര മോദി സര്‍ക്കാര്‍ 2019-20 ലെ സ്‌കൂള്‍ വിദ്യാഭ്യാസ ബജറ്റില്‍ നിന്ന് 3,000 കോടി രൂപ വെട്ടിക്കുറക്കാന്‍ സാധ്യത.മാനവ വിഭവശേഷി വികസന മന്ത്രാലയം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് വിട്ടത്.ധനമന്ത്രാലയം വിദ്യാഭ്യാസ രംഗത്തെ അഴിച്ചുപണി മാനവ വിഭവശേഷി മന്ത്രായത്തെ അറിയിച്ചിച്ചുണ്ട്.2019-20 സാമ്പത്തിക വര്‍ഷത്തില്‍ 56,536.63 കോടി രൂപയാണ് ബജറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ചിരുന്നത്. ഇതില്‍ നിന്നാണ് 3,000 കോടി രൂപ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് മാനവ വിഭവശേഷി മന്ത്രാലയത്തിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സാമ്പത്തിക രംഗത്തെ തകര്‍ച്ചയെ മറികടക്കാന്‍ ഫണ്ട് വെട്ടിക്കുറച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ ധനമന്ത്രാലയത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് ധനസമാഹരണത്തിന് മറ്റ് മാര്‍ഗങ്ങളില്ലെന്നും, ഉന്നത വിദ്യാഭ്യാസ വകുപ്പിന് മാത്രമേ മറ്റ് മാര്‍ഗങ്ങമുള്ളൂ എന്നാണ് മന്ത്രി അറിയിച്ചത്. അടുത്തയാഴ്ച ഫണ്ട് വെട്ടിക്കുറയ്ക്കുന്നതില്‍ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് നിലവില്‍ ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. പെട്ടെന്നുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനം നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

SHARE