അതിര്‍ത്തികള്‍ അടച്ച് സംസ്ഥാനങ്ങള്‍ തൊഴിലാളികളുടെ പാലായനം തടയണമെന്ന് കേന്ദ്രം

അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കണമെന്നും അതിഥി തൊഴിലാളികള്‍ എവിടെയാണോ അവിടെ തുടരാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

രാജ്യത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി അതിഥിതൊഴിലാളികള്‍ ബസ് കാത്തുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.ഡല്‍ഹിയില്‍ നിന്ന് പാലായനം ചെയ്യുന്ന പലരും നാട്ടിലേക്ക് മടങ്ങുന്നതിന് കാരണം ഭക്ഷണം കിട്ടാത്തത് തന്നെയാണെന്ന് പാലായനം ചെയ്യുന്നവര്‍ തന്നെ പറഞ്ഞിരുന്നു.

SHARE