കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിക്കണം; കേന്ദ്രത്തോട് യൂറോപ്യന്‍ യൂണിയന്‍

ജമ്മു കശ്മീരില്‍ നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കശ്മീരില്‍ നടത്തിയ ഒടുവിലത്തെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും അവിടെ തടങ്കലിലാണ്.

സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിന്നാലെ 2019 ഓഗസ്റ്റുമുതലാണ് സര്‍ക്കാര്‍ പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.