പ്രളയകാലത്ത് കേരളത്തിന് നല്‍കിയ അരിയുടെ പണം ഉടന്‍ നല്‍കണമെന്ന് കേന്ദ്രം

പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം ഉടന്‍ നല്‍കണമെന്ന് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യവഴി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ നല്‍കാനാണ് കേന്ദ്രത്തിന്റെ ആവശ്യം.

എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് എഫ്‌സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.പ്രളയ ദുരിതാശ്വാസത്തിന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. കഴിഞ്ഞവര്‍ഷം വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കായി കേന്ദ്രം ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ചിരുന്നു.

SHARE