‘ലൗ ജിഹാദിന് നിലവിലെ നിയമത്തില്‍ നിര്‍വചനമില്ല’; വിചിത്രമായ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലൗ ജിഹാദ് വിഷയത്തില്‍ വിചിത്രമായ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലൗ ജിഹാദ് എന്ന പദത്തിന് നിലവിലെ നിയമത്തില്‍ വ്യക്തമായ നിര്‍വചനമില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച് കൃത്യമായി മറുപടി നല്‍കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ബെന്നി ബെഹനാന്‍ ആണ് കേരളത്തിലെ ലൗ ജിഹാദ് ആരോപണം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ആവശ്യപ്പെട്ടത്.

തങ്ങളുടെ വലിയൊരു നുണപ്രചാരണം പൊളിയുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ സാങ്കേതികത്വത്തില്‍ തൂങ്ങിയ മറുപടിയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇതുവരെ ഒരു കേസ് പോലും ലൗ ജിഹാദ് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് പാര്‍ലമെന്റില്‍ തുറന്നു പറയേണ്ടി വരുന്നത് ഒഴിവാക്കാനാണ് കേന്ദ്രം ഇപ്പോള്‍ പുതിയ അടവുമായി രംഗത്ത് വന്നിരിക്കുന്നത്.

ലൗ ജിഹാദ് എന്ന സംഘപരിവാര്‍ ആരോപണത്തിന്റെയും അതേറ്റുപിടിക്കുന്ന സീറോ മലബാര്‍ സഭയുടേയും ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ബെന്നി ബെഹനാന്റെ ചോദ്യം. ലൗ ജിഹാദ് ഇല്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും എന്‍.ഐ.എയും കേരള ഡി.ജി.പിയും വ്യക്തമാക്കിയിട്ടും സംഘപരിവാറും സീറോ മലബാര്‍ സഭയും ഈ ആരോപണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

SHARE