പ്രളയക്കെടുതി; കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്രം

പ്രളയത്തില്‍ നൂറില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്രളയ ദുരിതം നേരിടുന്ന കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപ അടിയന്തരസഹായം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മൊത്തം 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ കേന്ദ്രസമിതി സന്ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ പണം അനുവദിക്കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

പ്രളയ സമയത്ത് കര്‍ണാടകയില്‍ വ്യോമ സന്ദര്‍ശനം നടത്തിയ അമിത് ഷാ കേരളത്തില്‍ സന്ദര്‍ശിക്കുകയോ സമൂഹമാധ്യമത്തില്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ച് പരാമര്‍ശിക്കുകയോ ചെയ്തിരുന്നില്ല.

SHARE