ന്യൂഡന്‍ഹി:ട്രൂനാറ്റ് പരിശോധന വിദേശ രാജ്യങ്ങളില്‍ അപ്രായോഗികമെന്ന് കേന്ദ്ര സര്‍ക്കാര്‍. പല രാജ്യങ്ങളും ട്രൂനാറ്റ് പരിശോധന അംഗീകരിച്ചിട്ടില്ല. കോവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിലും പരിമിതിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് പരിശോധനക്ക് ശേഷമേ പ്രവാസികളെ കൊണ്ടുവരാവൂ എന്നും അതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഇത്് അപ്രായോഗികമാണെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രവാസികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.ഇപ്പോള്‍ കേന്ദ്രവും നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ നിലപാട്് തിരുത്തേണ്ടി വരും. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു പ്രതിപക്ഷം നടത്തിയിരുന്നത്.