ന്യൂഡല്‍ഹി: യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
#WATCH: 25-year-old journalist molested at ITO Metro station in #Delhi on 13 November; accused arrested.(Source: CCTV) pic.twitter.com/xbkDVKBu0K
— ANI (@ANI) November 17, 2017
ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ വെച്ചാണ് യുവതികള്‍ക്കെതിരെ ആക്രമമുണ്ടായത്. മാധ്യമപ്രവര്‍ത്തകയും മറ്റൊരു യുവതിയുമാണ് യുവാവിന്റെ അക്രമത്തിന് ഇരയായത്.
മെട്രോയില്‍ ട്രെയില്‍ കയറാന്‍ വേണ്ടി എക്സലേറ്ററില്‍ വരുന്ന മാധ്യമപ്രവര്‍ത്തകയെ യുവാവ് ശല്യപ്പെടുത്തുകയായിരുന്നു. പടികളിറങ്ങുന്ന യുവതിയെ ഇയാള്‍ പിന്നില്‍ നിന്നും കയറിപ്പിടിച്ചു. എന്നാല്‍ യുവതി പ്രതികരിച്ചതോടെ പിന്മാറിയ യുവാവ് പിന്നീട് മുന്നിലൂടെ വന്ന് അക്രമിച്ചു പിടിക്കുകയായിരുന്നു.
കയറിപ്പിടിക്കുന്ന ദൃശ്യം മെട്രോ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് യുവതി അക്രമിയെ ഓടിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ചൊവ്വാഴ്ച രാത്രി 9.30യോടെയായിരുന്നു സംഭവം.
യുവതിയില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. യുവാവിനെതിരെ സമാന പരാതിയുമായി മറ്റൊരു യുവതിയും രംഗത്തെത്തി. യുവതികളുടെ പരാതിയടെ അടിസ്ഥാനത്തില്‍ മെട്രോക്ക് സമീപം ചായ വില്‍പ്പന നടത്തുന്ന അഖിലേഷിന് പൊലീസ് അറസ്റ്റു ചെയ്തു.