ഓണ്‍ലൈന്‍ ഡെലിവറി ബാഗില്‍ ഇരുതല മൂരിയെ കടത്തി;രണ്ടു പേര്‍ പിടിയില്‍

ബംഗളൂരു: ഓണ്‍ലൈന്‍ ഡെലിവറി സര്‍വീസെന്ന വ്യാജേന ഇരുതല മൂരികളെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡെലിവറി സര്‍വീസിന് ഉപയോഗിക്കുന്ന വലിയ ബാഗില്‍ ഒളിപ്പിച്ചാണ് പാമ്പിനെ ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തു.
മുഹമ്മദ് റിസ്‌വാന്‍, അസര്‍ ഖാന്‍ എന്നിവരാണ് പിടിയിലായത്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത് എന്ന് ക്രൈം ജോയിന്റ് പൊലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

SHARE