സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ബിജെപിയുടെ സവിശേഷതകള്‍ വിവരിക്കണമെന്ന് ചോദ്യം; വിവാദം

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിുടെ ചോദ്യപേപ്പറില്‍ ബി.ജെ.പിയുടെ സവിശേഷതകള്‍ വിവരിക്കാനാവശ്യപ്പെട്ടുള്ള ചോദ്യം വിവാദത്തില്‍. ബുധനാഴ്ച്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് വിവാദ ചോദ്യം ഇടംപിടിച്ചത്. അഞ്ച് മാര്‍ക്കിനുള്ള 31ാ-മത്തെ ചോദ്യമായിരുന്നു ഇത്.

സെക്ഷന്‍ സി വിഭാഗത്തിലാണ് ഇത്തരത്തിലൊരു ചോദ്യം ചോദിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ പല ചോദ്യങ്ങളും ഓപ്ഷണലാണ്. എന്നാല്‍ ഈ ചോദ്യം ഓപ്ഷണലല്ല.രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് പഠിക്കാന്‍ സിലബസിലുണ്ടെങ്കിലും ഇത്തരമൊരു ചോദ്യം വിചിത്രമാണ്.

അതേസമയം വിദ്യാര്‍ത്ഥികള്‍ പലരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പാഠ്യപദ്ധതിയില്‍ ബി.ജെ.പിയുടെ സവിശേഷതകള്‍ പഠിക്കാനില്ലായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

SHARE