സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലാണ് പ്രഖ്യാപനം നടത്തിയത്. നോര്‍ത്ത്ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് പത്താം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുന്നത്.

കഴിഞ്ഞ ആഴ്ച തീയ്യതി പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നെന്നുവെന്നും പൊഖ്രിയാല്‍ പറഞ്ഞു. ആഗസ്റ്റില്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

SHARE