സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരാള്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലെ വിദ്യ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനാണ് വിക്കി. കണക്കും ഇക്കണോമിക്‌സുമാണ് ഇവിടെ ട്യൂഷനെടുത്തിരുന്നത്.

ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന നടക്കുകയാണ്. പുതിയ പരീക്ഷാ തീയതിയുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സി.ബി.എസ്.ഇ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയ പ്ലസ് ടു വിഭാഗക്കാരുടെ ഇക്കണോമിക്‌സ് പരീക്ഷയും പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കണക്ക് പരീക്ഷയുമാണ് വീണ്ടും നടത്തുന്നത്.