സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. കേരളത്തില്‍ 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള 12 വിഷയങ്ങളിലാണ് പരീക്ഷ േശഷിക്കുന്നത്. കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവച്ചിരുന്നത്. ജെഇഇ അഡ്വാന്‍സ്ഡ് മെറിറ്റ് ലിസ്റ്റ് വരും മുന്‍പ് ഓഗസ്റ്റ് അവസാനം 12ാം ക്ലാസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ഉത്തരകടലാസുകള്‍ അധ്യാപര്‍ക്കു വീട്ടിലെത്തിച്ചു നല്കി പരിശോധിക്കുന്നതടക്കം പരിഗണിക്കുന്നു.