ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.ഐ കേസെടുത്തു

കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്‍.പി.സി സെക്ഷന്‍ 174 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.