രണ്ടാം മാറാട് കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട അന്വേഷണം ഹൈകോടതി സിബിഐക്ക് വിട്ടു. കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്.

രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. 2002-ല്‍ നടന്ന ഒന്നാം മാറാട് കേസുമായി ബന്ധപ്പെട്ടാണ് 2003 ല്‍ രണ്ടാം മാറാട് വീണ്ടും ഉണ്ടായതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

കൂട്ടക്കുരുതിയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ഉത്തരവ്. നേരത്തെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദേശസുരക്ഷ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി കേസ് അന്വേഷിച്ച കമീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പശ്ചാത്തലത്തിലാണ് കേസന്വേഷണത്തിന് സിബിഐ തയ്യാറാണെന്ന് അറിയിച്ചിരുന്നത്.

SHARE