തൂത്തുക്കുടി വെടിവെപ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: സ്റ്റൈര്‍ലൈറ്റ് ഫാക്ടറിക്കെതിരായ പ്രതിഷേധ സമരത്തിനിടെ നടന്ന പൊലീസ് വെടിവെപ്പ് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സി.ടി സെല്‍വം, എ.എം ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ മെയ് 22നുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. തൂത്തുക്കുടിയിലെ ചെമ്പ് ഉത്പാദന ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് ഇടവരുത്തുന്നുവെന്നതാണ് വന്‍ പ്രതിഷേധമുയരാന്‍ കാരണമായത്. അതിനെതിരെ പ്രദേശവാസികള്‍ നടത്തിയ സമരം നിരവധി പേരുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധസമരം നടത്തിയവര്‍ക്കു നേരെ വെടിവെപ്പിന് ഉത്തരവിട്ടതും സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തതും ദേശീയ സുരക്ഷാ നിയമവും ക്രിമിനല്‍ നിയമവും അനുസരിച്ചാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

SHARE