പൂച്ചകള്‍ ചത്ത സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

Cute tabby kitten sat on the breakfast table looking up

കല്‍പ്പറ്റ: വയനാട്ടില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ആശങ്കപ്പടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. മരണ കാരണം ഫിലൈന്‍ പാര്‍വോ വൈറസ് ആണെന്നും അധികൃതര്‍ അറിയിച്ചു. മാനന്തവാടിയിലും മേപ്പാടിയിലുമായി 20 പൂച്ചകളാണ് ചത്തത്. ഈ വൈറസ് ബാധ സ്വാഭാവികമായി ഉണ്ടാകാറുണ്ടെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം.

നേരത്തെ, കാസര്‍കോഡ് കോവിഡ് വാര്‍ഡിലെ അഞ്ചു പൂച്ചകള്‍ ചത്തത് ആശങ്ക ഉയര്‍ത്തിയിരുന്നു. മൃഗങ്ങളിലും കോവിഡ് വൈറസ് ബാധയുണ്ടെന്ന സംശയം ഉടലെടുത്തിരുന്നു. ഈ സാചര്യത്തിലാണ് ആശങ്ക ഉയര്‍ന്നത്.

SHARE