സിനിമയില്‍ ഇടം നല്‍കാമെന്നു പറഞ്ഞ് പലതവണ പീഡിപ്പിച്ചു; പ്രമുഖ നിര്‍മാതാവിനെതിരെ 20കാരിയുടെ പരാതി


കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചതായി നിര്‍മാതാവിനെതിരെ യുവതിയുടെ പരാതി. സംഭവത്തില്‍ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. 20 വയസ്സുള്ള മോഡലാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയത്.

തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി