പ്രണയിച്ചതിന് ദളിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു; വിവരമറിഞ്ഞ ആഘാതത്തില്‍ അമ്മയും ജീവനൊടുക്കി

ഇതര ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയച്ചതിന് ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ ജില്ലയിലെ ബദേശയിലാണ് സംഭവം.

ബദേശ സ്വദേശി അഭിഷേകിനെയാണ് (20) മറ്റൊരു ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ദുരഭിമാനകൊലയ്ക്ക് ഇരയായത്.
സുഖമില്ലാത്ത അമ്മയുടെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിച്ച ശേഷം കാമുകിയെ കണ്ട് മടങ്ങവെയാണ് യുവാവ് അക്രമിക്കപ്പെട്ടത്. അഭിഷേകിനെ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും ആളില്ലാത്ത വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദിച്ചവശനാക്കി ജീവനോടെ തീ കൊളുത്തി. അഭിഷേകിന്റെ മരണവിവരമറിഞ്ഞ ആഘാതത്തില്‍ അമ്മ റാം ബേട്ടി(60)യും മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

SHARE