അമിത വില; 152 കടകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവൈപ്പും അമിതവിലയും ഈടാക്കിയ 152 കട ഉടമകള്‍ക്കെതിരേ വിജിലന്‍സ് നടപടിക്കു ശുപാര്‍ശ ചെയ്തു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സംസ്ഥാന വ്യാപകമായി ചില വ്യാപാരികള്‍ പല നിത്യോപയോഗ സാധനങ്ങള്‍ക്കുംകൂടുതല്‍ വില ഈടാക്കുന്നതായും ചില വ്യാപാരികള്‍ വന്തോലതില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതായും കണ്ടെത്തി. കൂടാതെ ഒട്ടു മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും അധിക വില ഈടാക്കുന്നതായും കണ്ടെത്തി.

ഇന്നലെ സംസ്ഥാനമൊട്ടാകെ 312 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ ക്രകമക്കേട് കണ്ടെത്തിയ 152 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു അതാതു സിവില്‍ സപ്ലൈ ഓഫീസര്‍മാര്‍ക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. തിരുവനന്തപുരത്ത് 49 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും കോഴിക്കോട് 17 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒമ്പത് വീതം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി എടുത്തു.

SHARE