കന്യാസ്ത്രിയെ അപമാനിച്ചതിന് പി.സി ജോര്‍ജിനെതിരെ കേസ്

കോട്ടയം: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച് സംസാരിച്ച പി.സി ജോര്‍ജിനെതിരെ കേസ്. കോട്ടയം കുറവിലങ്ങാട് പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കന്യാസ്ത്രീയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

വാര്‍ത്താസമ്മേളനത്തിലാണ് പി.സി ജോര്‍ജ് കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇത് വിവാദമായപ്പോള്‍ തന്റെ പരാമര്‍ശത്തിലെ ചില പദങ്ങള്‍ പിന്‍വലിക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SHARE