കാസര്‍കോട്ട് കൊവിഡ് ബാധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു

സര്‍കോട്: കാസര്‍കോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള ബന്ധുവിനെ സിപിഎം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് എത്തിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ചതിനാണ് കേസ്.

ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ സിപിഎം നേതാവിന് രോഗലക്ഷണം ഉണ്ടായിരുന്നു. തൊണ്ടവേദനയെ തുടര്‍ന്ന് ഇഎന്‍ടി ഡോക്ടറെ ഇയാള്‍ കണ്ടിരുന്നെങ്കിലും ക്വാറന്റൈനില്‍ പോയില്ല. ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതുവരെ നേതാവ് നിരവധിയിടങ്ങളില്‍ എത്തി. ഭാര്യക്കും ഭര്‍ത്താവിനും കൂടി 80 ലേറെ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇവരുടെ 11,8 വയസ്സുള്ള മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കമുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റുകയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ സ്വീകരിക്കാന്‍ പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിയമം. ഇത് ലംഘിച്ചതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

SHARE