രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന; കേന്ദ്ര മന്ത്രിക്കെതിരെ കേസ്

ഡല്‍ഹി: രാജസ്ഥാനില്‍ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ കേസ് എടുത്തു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഗജേന്ദ്രസിങ് ഷെഖാവത്ത് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് തെളിവുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. വിമത എംഎല്‍എ ബന്‍വര്‍ലാല്‍ ശര്‍മ്മയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എമാരായ ബന്‍വര്‍ലാല്‍ ശര്‍മ്മയും വിശ്വേന്ദ സിംഗും ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നേതാക്കളുമായി എംഎല്‍എ സംസാരിക്കുന്നതിന്റെ ശബ്ദരേഖ തങ്ങളുടെ കയ്യിലുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രണ്ട് എംഎല്‍എമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കോവിഡ് നേരിടേണ്ട സമയത്ത് ഭരണം പിടിക്കാന്‍ മോദി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

SHARE