സോണിയാഗാന്ധിയെ അവഹേളിക്കുന്ന ചിത്രം; അബ്ദുള്ളക്കുട്ടിക്കെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ ചിത്രം പോസ്റ്റ് ചെയ്ത ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കെപിസിസി പൊലീസില്‍ പരാതി നല്‍കി. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇന്നലെയാണ് അബ്ദുള്ളക്കുട്ടി സോണിയാഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ചിത്രം അപകീര്‍ത്തിപരവും ഐടി നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടി കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി. നായരാണ് ഡി.ജി.പി.ക്ക് പരാതി നല്‍കിയിരിക്കുന്നത്. എഐഎംഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ചിത്രത്തിനൊപ്പം സോണിയയുടെ ചിത്രം ചേര്‍ത്തുവെച്ചായിരുന്നു അവഹേളിക്കുന്ന ചിത്രമുണ്ടായിരുന്നത്. അബ്ദുള്ളക്കുട്ടിയുടെ ഈ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

SHARE