നിയമ ബിരുദധാരികള്‍ക്ക് കരസേനയില്‍ അവസരം

ജെഎജി എന്‍ട്രിസ്‌കീം 23-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് 2019 ഒക്ടോബര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍.എല്‍.ബി ബിരുദം (ത്രിവത്സരം/പഞ്ചവത്സരം). അപേക്ഷകള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്‌ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം. പ്രായം:21-27 വയസ്സ്.

ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, വൈദ്യ പരിശോധന എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഇന്റര്‍വ്യൂയില്‍ പങ്കെടുക്കുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി യാത്രാബത്ത നല്‍കും. ചെന്നൈ ഓഫീസേഴ്‌സ് ട്രയിനിങ് അക്കാദമിയില്‍ 11 മാസത്തെ പരിശീലനം നല്‍കും.

ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. അപേക്ഷകള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 16.

SHARE