ഇടുക്കി: ശക്തമായ മലവെള്ളപ്പാച്ചിലില്‍ രണ്ട് യുവാക്കളെ കാണാതായി. ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിന് സമീപത്ത് വച്ചാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇതില്‍ ഉണ്ടായിരുന്ന യുവാക്കളെയാണ് കാണാതായത്. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പയെന്നാണ് സംശയം. അഗ്നിശമന സേന പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ തിരച്ചില്‍ തുടരും.