തളിപ്പറമ്പില്‍ കാര്‍ തകര്‍ത്ത് കവര്‍ച്ചകള്‍; ഒടുവില്‍ പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാര്‍തകര്‍ത്ത് നടന്നമോഷണപരമ്പരകളിലെ പ്രതി ഒടിവില്‍ പിടിയില്‍ പുഷ്പഗിരി സ്വദേശി മാടാളന്‍ പുതിയപുരയില്‍ അബ്ദുള്‍ മുജീബ് (42) ആണ് പൊലിസിന്റെ അറസ്റ്റിലായത്. തളിപ്പറമ്പ് എസ് ഐ കെ പി ഷൈന്‍ ആണ് അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ് ഡി.വൈ.എസ്.പിടി കെ രത്‌നകുമാറിന്റെനേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെപിടികൂടിയത്.

ഒന്‍പത് മാസത്തോളംപൊലീസിനെയും ജനങ്ങളെയുംഞെട്ടിച്ച് പതിനാറോളം കാറുകള്‍ തകര്‍ത്തുളള കവര്‍ച്ചകളാണ്തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍പരിധിയില്‍ നടന്നത്.അവസാനമായിവ്യാഴാഴ്ച്ചപറശിനിക്കടവിലും സ്‌നേക്ക്പാര്‍ക്കിന് സമീപവും നിര്‍ത്തിയിട്ടരണ്ട് കാറുകളാണ് തകര്‍ത്ത് 18000രൂപ കവര്‍ന്നത്. ഇതിനെ തുടര്‍ന്നുള്ളഅന്വേഷണത്തിനൊടുവില്‍ അബ്ദുള്‍മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിയാരം ഓണപ്പറമ്പിലെ ഭാര്യവീട്ടിലാണ് ഇയാള്‍ താമസം. ഇയാളെ കാണാനില്ലെന്ന് ഭാര്യ പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

SHARE