കാറിടിച്ചെന്ന് ആരോപണം; രണ്ട് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊന്നു

ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാമല്ലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഫലസ്തീനികള്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇസ്രാഈല്‍ സേന വെടിവെപ്പ് നടത്തിയത്.

രാത്രി റോഡരികില്‍ കാര്‍ തടഞ്ഞുവെച്ച ശേഷം വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

SHARE