കാറിന് അനുമതി നിഷേധിച്ചു; പതിനേഴ് ദിവസം പ്രായമുള്ള കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്റര്‍

കാര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പതിനേഴ് ദിവസം പ്രായമുള്ള കുഞ്ഞിനെയും കയ്യിലെടുത്ത് യുവതി നടന്നത് 500 കിലോമീറ്ററോളം. മുംബൈയില്‍ നിന്നും വിദര്‍ഭയിലെ വാഷിമിലേക്കായിരുന്നു യുവതിയുടെ കാല്‍നടയാത്ര. കാര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് യുവതി പറയുന്നു. ഭക്ഷണമോ പണമോ കയ്യിലില്ലാതെ, വിശ്രമിക്കാതെ കടുത്ത ചൂടിലൂടെ ദിവസങ്ങളായി ഇവര്‍ നടന്നുകൊണ്ടിരിക്കുകയാണ്.

17 ദിവസം മുമ്പായിരുന്നു യുവതി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു. നാട്ടിലേക്ക് തിരികെ പോകാന്‍ വാഹനം ലഭിക്കുന്നതിന് വേണ്ടി മുംബൈ പൊലീസില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.ഇത്തരത്തില്‍ നിരവധി പേരാണ് സ്വദേശങ്ങളിലേക്കെത്താന്‍ കാല്‍നടയാത്രയായി സഞ്ചരിക്കുന്നത്. പലര്‍ക്കും ഇങ്ങനെയുള്ള യാത്രകള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

SHARE